text-transform: uppercase; text-decoration: none; font-weight: bold; } a.navigation:hover { background: #5d5d54; text-decoration: none; } 001
01
02 03 08

Monday, July 11, 2011

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീര്‍ മലയാള നോവലിസ്റ്റാണ്, കഥാകൃത്തും. ആധുനിക മലയാള സാഹിത്യത്തില്‍ എറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന പേരിലറിയപ്പെട്ട അദ്ദേഹം അനുഭവങ്ങളുടെ വന്‍കരകള്‍ കടന്നുവന്ന് ബേപ്പൂരുള്ള വൈലാലില്‍ വീട്ടിലെ മാന്കോസ്റ്റിന്‍ മരച്ചുവട്ടിലിലെ ചാരുകസേരയിലിരുന്ന് ഗ്രാമഫോണിലിലൂടെ 'സോജരാജകുമാരീ സോജ' എന്ന ഇഷ്ടഗാനത്തിന്റെ അകമ്പടിയോടെ ലോകത്തെ എഴുതി. 'ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ' എന്ന് ലോകത്തെ തിരുത്തി. ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായി മാറി. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ കഥകളെഴുതി കാലാതിവര്‍ത്തിയായി. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു.
1908 ജനുവരി 19ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ തലയോലപറമ്പില്‍ ജനിച്ചു. പിതാവ് അബ്ദുറഹ്മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
9-ാം തരത്തില്‍ പഠിക്കുമ്പോള്‍ സ്വാതന്ത്ര സമരത്തില്‍ ആകൃഷ്ടനായി. ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി.കള്ളവണ്ടി കയറി കോഴിക്കോട്ടെത്തി.1930 ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പന്കെടുത്തു. ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദസംഘമുണ്ടാക്കി. മുഖപത്രമായ ഉജ്ജീവനത്തിലൂടെ 'പ്രഭ' എന്ന തൂലികാനാമത്തില്‍ തീപ്പൊരി ലേഖനങ്ങളെഴുതി. ഇതാണ് ആദ്യകാലകൃതികള്‍.
വാരിക പിന്നീട് കണ്ടുകെട്ടി. ബഷീറിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. അങ്ങനെ ബഷീര്‍ കേരളം വിട്ടു. 10 വര്‍ഷത്തോളം ഇന്ത്യയൊട്ടാകെ സന്തര്‍ശിച്ചു. അറേബ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും സന്തര്‍ശിച്ചു.ഹിന്തുമതസന്യാസിമാരുടേയും സൂഫികളായ മുസ്ലീം സന്യാസിമാരുടേയും കൂടെ അന്ചു വര്‍ഷം താമസിച്ചു.കണക്കപ്പിളള, ട്യൂഷന്‍ മാസ്റ്റര്‍, കൈനോട്ടക്കാരന്‍, പാചകക്കാരന്‍, മില്‍ തൊഴിലാളി, ലൂം ഫിറ്റര്‍, മോട്ടോര്‍ വര്‍ക്ഷോപ്പിലെ ഗേറ്റ് കീപ്പര്‍, ന്യൂസ്പേപ്പര്‍ ബോയ്, ഹോട്ടല്‍ത്തൊഴിലാളി, മാജിക്കുകാരന്‍റെ അസിസ്റ്റന്‍റ്
പഴക്കച്ചവടക്കാരന്‍, പ്രൂഫ് റീഡറുടെ കോപ്പി ഹോള്‍ഡര്‍, ഹോട്ടല്‍ നടത്തിപ്പുകാരന്‍, കപ്പലിലെ ഖലാസി, ചായപ്പണിക്കാരന്‍, കമ്പൗണ്ടര്‍ - ഹോമിയോപ്പതി, സ്പോര്‍ട്സ്, ഗുഡ്സ് ഏജന്‍റ്, ബുക്ക് സ്റ്റാള്‍ ഓണര്‍
മൂന്നു ആഴ്ച്ചപ്പതിപ്പുകളുടെ പത്രാധിപര്‍ - ഏറ്റെടുക്കാത്ത ജോലികള്‍ ഒന്നുമില്ലായിരുന്നു.

സ്വാതന്ത്ര സമരത്തില്‍ പന്കെടുത്തിന്റെ പേരില്‍ കേരളത്തില്‍ കിടക്കാത്ത ജയിലുകളില്ല.‌ ലോകം ചുറ്റലിനിടെ കണ്ടെത്തിയ ഒട്ടേറെ ജീവിതസത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.
നോവലുകളും ചെറുകഥകളുമുള്‍പ്പെടെ 35 കൃതികള്‍ രചിച്ചിട്ടുണ്ട്.
1982 ല്‍ പത്മശ്രീ,92 ല്‍ ലളിതാംബികാ അന്തര്‍ജ്ജനം അവാര്‍ഡ്, 93 ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ് ,93 ലെ തന്നെ വള്ളത്തോള്‍ അവാര്‍ഡ് എന്നിവ ലഭിച്ചു.

1994 ജൂലൈ 5 ന് മലയാളത്തിന്റെ പ്രിയകഥാകാരന്‍ ഭാര്യ ഫാബിയയേയും മക്കളേയും തനിച്ചാക്കി വൈലാലില്‍ വീട്ടില്‍ നിന്നും ഈ ലോകത്തോട് എന്നന്നെയ്ക്കുമായി വിടപറഞ്ഞു.
ചവിട്ടി അരച്ചുകളയാതിരിക്കാന്‍ കുറേ ഹൃദയപുഷ്പങ്ങള്‍ നമുക്കായി സമ്മാനിച്ചുകൊണ്ട്................................................................


1 comment:

  1. കൊള്ളാം.അഭിനന്തനങ്ങള്‍...........

    ReplyDelete