text-transform: uppercase; text-decoration: none; font-weight: bold; } a.navigation:hover { background: #5d5d54; text-decoration: none; } 001
01
02 03 08

Thursday, July 21, 2011

SSITC TRAINING CLASS

SSITC ട്രെയിനിംഗ് 2011
13-7-2011ന് നീലേശ്വരം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വെച്ച് നടന്ന ഏകദിന ശില്‍പ്പശാലയില്‍ പോള്‍ സാര്‍,സുപ്രിയ ടീച്ചര്‍ എന്നിവര്‍ ക്ലാസെടുത്തു. ഓരോ സ്കൂളിലേയും SSITCമാര്‍,Joint SSITCമാര്‍,IT Club കണ്‍വീനര്‍,IT Club ‍ജോയിന്റ് കണ്‍വീനര്‍ എന്നിവര്‍ പങ്കെടുത്തു.പരിപാടി ഹെഡ്മാസ്റ്റര്‍ സെബാസ്റ്റ്യന്‍ സാര്‍ ഉദ്ഘാടനം ചെയ്തു.
ആദ്യത്തെ സെഷനില്‍ കംപ്യൂട്ടറിന്റെ വിവിധ കേബിളുകള്‍ കണക്ട് ചെയ്യുവാനായിരുന്നു. 8 പേരടങ്ങിയ 3 ഗ്രൂപ്പുകളായി തിരി‍ഞ്ഞ് കുട്ടികള്‍ അത് ഭംഗിയായി നിര്‍വഹിച്ചു. രണ്ടാമത്തെ സെഷനില്‍ LCD Projector -നേപ്പറ്റിയുള്ളതായിരുന്നു. Projector അഡ്ജസ്റ്റ് ചെയ്യുവാനും അതിലെ മെനുകളെപറ്റിയും ഈ സെഷനില്‍ പഠിപ്പിച്ചു. ആദ്യ രണ്ടു സെഷനും നേതൃത്വം നല്കിയത് പോള്‍ സാറായിരുന്നു.
മോണിറ്റര്‍ റെസൊല്യൂഷനെപറ്റിയുള്ള മൂന്നാം സെഷന് നേതൃത്വം നല്കിയത് സുപ്രിയ ടീച്ചറായിരുന്നു. ഈ സെഷനില്‍ Sound Recording നേപ്പറ്റിയും ISO image കള്‍ ഉണ്ടാക്കുന്നതിനേപറ്റിയും ISO image DVD യിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുവാനും പഠിപ്പിച്ചു.
നെറ്റ് വര്‍ക്കിംഗിനേപറ്റിയുള്ളതായിരുന്നു നാലാം സെഷന്‍. പോള്‍ സാറാണ് സെഷന് നേതൃത്വം നല്കിയത്. LAN,WAN, Internet,WiFi,Wireless LAN എന്നിവയെപറ്റി ഈ സെഷനില്‍ പ്രതിപാദിച്ചു.കൂടാതെ File Sharing നേപ്പറ്റിയും.
IT Clubലും IT Practical പിരിയഡിലും ചെയ്യേണ്ട കാര്യങ്ങളേപ്പറ്റിയും സാര്‍ പറഞ്ഞു. ശില്‍പ്പശാലയില്‍ പങ്കെടുത്തവരില്‍ നിന്ന് ലീഡറായി സെന്റ് സെബാസ്റ്റ്യന്‍സ് HSS ലെ ശ്രുതി.ടി.കെയെ തിരഞ്ഞെടുത്തു.

Tuesday, July 12, 2011

vidyarangam

ഉറൂബ് അനുസ്മരണം ജൂലൈ 10

യൗവനം നശിക്കാത്തവനു മാത്രമേ സുന്ദരികളുടേയും സുന്ദരന്മാരുടേയും കഥ പറയാനാകൂ. പി.സി കുട്ടികൃഷ്ണന്‍ ആ ഗണത്തില്‍പ്പെടും. അതുകൊണ്ടാവും അദ്ദേഹം യൗവനം നശിക്കാത്തവന്‍ എന്നര്‍ത്ഥം വരുന്ന ഉറൂബ് എന്ന പേര് തൂലികാനാമമായി സ്വീകരിച്ചത്.
'സുന്ദരികളും സുന്ദരന്മാരും'-ഇതിഹാസസമൃദ്ധിയുള്ള ആ ഒറ്റ നോവല്‍ മതിയല്ലോ ഉറൂബിനെ മലയാളി നിത്യവും ഓര്‍മ്മിക്കാന്‍. 1920-കളിലെ ഖിലാഫത്ത് പ്രസ്ഥാനം, ദേശീയ സ്വാതന്ത്ര്യ സമരം, മലബാര്‍ കലാപം, കമ്മ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ മലബാര്‍ കേന്ദ്രമാക്കി നിരവധി വ്യക്തികളുടെ ജീവിതങ്ങളിലൂടെ രാഷ്ട്രീയ-സാമൂഹിക-കുടുംബ ബന്ധങ്ങളില്‍വന്ന വമ്പിച്ച മാറ്റങ്ങള്‍ അവതരിപ്പിക്കുന്ന നോവലാണ് 'സുന്ദരികളും സുന്ദരന്മാരും'. ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകള്‍ എന്നീ നോവലുകളും 'രാച്ചിയമ്മ'യും 'ഗോപാലന്‍നായരുടെ താടി'യും പോലുള്ള സുന്ദരങ്ങളായ നിരവധി ചെറുകഥകളും ഉറൂബ് മലയാളത്തിനു നല്കി. നാടകം, കവിത, ഉപന്യാസം എന്നീ മേഖലകളിലും ഉറൂബിന്റെ സംഭാവനകളുണ്ട്.
മലപ്പുറം ജില്ലയിലെ പൊന്നാനിയ്ക്കടുത്ത് പള്ളിപ്രം ഗ്രാമത്തില്‍ 1915ജൂണ്‍1ന് പരുത്തൊള്ളി ചാലപ്പുറത്തു കുട്ടിക്കൃഷ്ണന്‍ ജനിച്ചു. കരുണാകരമേനോന്‍-പാറുക്കുട്ടിയമ്മ ദമ്പതിമാരായിരുന്നു അച്ഛനമ്മമാര്‍. ചെറുപ്പത്തില്‍ തന്നെ പ്രായം കൊണ്ടു മുതിര്‍ന്ന കവി ഇടശ്ശേരി ഗോവിന്ദന്‍നായരുമായി സൗഹൃദത്തിലായി. പത്താം ക്ളാസ്സില്‍ പഠിക്കുന്ന കാലത്ത് കുട്ടികൃഷ്ണന്‍ കവിതയെഴുതിത്തുടങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവിത പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊന്നാനിയിലെ വായനശാലാസദസ്സില്‍ കവിയായറിയപ്പെട്ടിരുന്നെങ്കിലും ആ സദസ്സിലെ ഒരു പ്രമുഖന്‍-സാക്ഷാല്‍ കുട്ടിക്കൃഷ്ണമാരാര്‍-കുട്ടിക്കൃഷ്ണന്റെ കവിതയെ അംഗീകരിച്ചില്ല. ഒരുദിവസം 'വേലക്കാരിയുടെ ചെക്കന്‍‌' എന്ന പേരില്‍ കുട്ടിക്കൃഷ്ണന്‍ ഒരു കഥയെഴുതിയപ്പോള്‍ മാരാര്‍ അംഗീകരിച്ചുവെന്നുമാത്രമല്ല, ഇനി കഥയെഴുത്തു മതിയെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. ആ കന്നിക്കഥയും മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. നിരന്തരമായ വായനയും സാഹിത്യ സൗഹൃദങ്ങളും കുട്ടിക്കൃഷ്ണനിലെ എഴുത്തുകാരനെ വളര്‍ത്തിയെടുത്തു.
ഉറൂബിനും ബഷീറിനേപ്പോലെ ചുറ്റിത്തിരിയല്‍ യോഗമുണ്ടായിരുന്നു.1934-ല്‍ അദ്ദേഹം നാടുവിട്ടു. തുടര്‍ന്നുള്ള ആറു വര്‍ഷം ഇന്ത്യയുടെ പല ഭാഗങ്ങളിലും അലഞ്ഞുതിരിഞ്ഞു. പല തൊഴിലുകള്‍ ചെയ്തു. തമിഴും കന്നടയും പഠിച്ചു. ഈ അനുഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ രചനകളെ മിഴിവുറ്റതാക്കി.
1952-ല്‍ ആകാശവാണിയില്‍ ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകനായ സംഗീതസംവിധായകന്‍ കെ.രാഘവനേപ്പറ്റി ഒരു ലേഖനമെഴുതി മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായുപയോഗിച്ചത്. 'നീലക്കുയില്‍' എന്ന ചലച്ചിത്രത്തിന്റെ കഥയും സംഭാഷണവും ഉറൂബിന്റേതാണ്.
നോവലിനുള്ള ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1958,ഉമ്മാച്ചു), കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും (1960,സുന്ദരികളും സുന്ദരന്മാരും) ഉറൂബിനു ലഭിച്ചിട്ടുണ്ട്. അനന്തമായ മനുഷ്യജീവിതവൈചിത്ര്യങ്ങളെ തന്റെ സാഹിത്യരചനയ്ക്ക് വിഷയമാക്കിയ ഉറൂബിന് വിദ്യാരംഗത്തിന്റെ സ്മരണാഞ്ജലികള്‍.

Monday, July 11, 2011

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീര്‍ മലയാള നോവലിസ്റ്റാണ്, കഥാകൃത്തും. ആധുനിക മലയാള സാഹിത്യത്തില്‍ എറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന പേരിലറിയപ്പെട്ട അദ്ദേഹം അനുഭവങ്ങളുടെ വന്‍കരകള്‍ കടന്നുവന്ന് ബേപ്പൂരുള്ള വൈലാലില്‍ വീട്ടിലെ മാന്കോസ്റ്റിന്‍ മരച്ചുവട്ടിലിലെ ചാരുകസേരയിലിരുന്ന് ഗ്രാമഫോണിലിലൂടെ 'സോജരാജകുമാരീ സോജ' എന്ന ഇഷ്ടഗാനത്തിന്റെ അകമ്പടിയോടെ ലോകത്തെ എഴുതി. 'ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ' എന്ന് ലോകത്തെ തിരുത്തി. ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായി മാറി. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ കഥകളെഴുതി കാലാതിവര്‍ത്തിയായി. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു.
1908 ജനുവരി 19ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ തലയോലപറമ്പില്‍ ജനിച്ചു. പിതാവ് അബ്ദുറഹ്മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
9-ാം തരത്തില്‍ പഠിക്കുമ്പോള്‍ സ്വാതന്ത്ര സമരത്തില്‍ ആകൃഷ്ടനായി. ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി.കള്ളവണ്ടി കയറി കോഴിക്കോട്ടെത്തി.1930 ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പന്കെടുത്തു. ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദസംഘമുണ്ടാക്കി. മുഖപത്രമായ ഉജ്ജീവനത്തിലൂടെ 'പ്രഭ' എന്ന തൂലികാനാമത്തില്‍ തീപ്പൊരി ലേഖനങ്ങളെഴുതി. ഇതാണ് ആദ്യകാലകൃതികള്‍.
വാരിക പിന്നീട് കണ്ടുകെട്ടി. ബഷീറിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. അങ്ങനെ ബഷീര്‍ കേരളം വിട്ടു. 10 വര്‍ഷത്തോളം ഇന്ത്യയൊട്ടാകെ സന്തര്‍ശിച്ചു. അറേബ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും സന്തര്‍ശിച്ചു.ഹിന്തുമതസന്യാസിമാരുടേയും സൂഫികളായ മുസ്ലീം സന്യാസിമാരുടേയും കൂടെ അന്ചു വര്‍ഷം താമസിച്ചു.കണക്കപ്പിളള, ട്യൂഷന്‍ മാസ്റ്റര്‍, കൈനോട്ടക്കാരന്‍, പാചകക്കാരന്‍, മില്‍ തൊഴിലാളി, ലൂം ഫിറ്റര്‍, മോട്ടോര്‍ വര്‍ക്ഷോപ്പിലെ ഗേറ്റ് കീപ്പര്‍, ന്യൂസ്പേപ്പര്‍ ബോയ്, ഹോട്ടല്‍ത്തൊഴിലാളി, മാജിക്കുകാരന്‍റെ അസിസ്റ്റന്‍റ്
പഴക്കച്ചവടക്കാരന്‍, പ്രൂഫ് റീഡറുടെ കോപ്പി ഹോള്‍ഡര്‍, ഹോട്ടല്‍ നടത്തിപ്പുകാരന്‍, കപ്പലിലെ ഖലാസി, ചായപ്പണിക്കാരന്‍, കമ്പൗണ്ടര്‍ - ഹോമിയോപ്പതി, സ്പോര്‍ട്സ്, ഗുഡ്സ് ഏജന്‍റ്, ബുക്ക് സ്റ്റാള്‍ ഓണര്‍
മൂന്നു ആഴ്ച്ചപ്പതിപ്പുകളുടെ പത്രാധിപര്‍ - ഏറ്റെടുക്കാത്ത ജോലികള്‍ ഒന്നുമില്ലായിരുന്നു.

സ്വാതന്ത്ര സമരത്തില്‍ പന്കെടുത്തിന്റെ പേരില്‍ കേരളത്തില്‍ കിടക്കാത്ത ജയിലുകളില്ല.‌ ലോകം ചുറ്റലിനിടെ കണ്ടെത്തിയ ഒട്ടേറെ ജീവിതസത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.
നോവലുകളും ചെറുകഥകളുമുള്‍പ്പെടെ 35 കൃതികള്‍ രചിച്ചിട്ടുണ്ട്.
1982 ല്‍ പത്മശ്രീ,92 ല്‍ ലളിതാംബികാ അന്തര്‍ജ്ജനം അവാര്‍ഡ്, 93 ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ് ,93 ലെ തന്നെ വള്ളത്തോള്‍ അവാര്‍ഡ് എന്നിവ ലഭിച്ചു.

1994 ജൂലൈ 5 ന് മലയാളത്തിന്റെ പ്രിയകഥാകാരന്‍ ഭാര്യ ഫാബിയയേയും മക്കളേയും തനിച്ചാക്കി വൈലാലില്‍ വീട്ടില്‍ നിന്നും ഈ ലോകത്തോട് എന്നന്നെയ്ക്കുമായി വിടപറഞ്ഞു.
ചവിട്ടി അരച്ചുകളയാതിരിക്കാന്‍ കുറേ ഹൃദയപുഷ്പങ്ങള്‍ നമുക്കായി സമ്മാനിച്ചുകൊണ്ട്................................................................


Sunday, July 10, 2011

എന്റെ ഐടി ക്ലാസ്.

9-7-11നായിരുന്നു ക്ലാസ്. കെ.വി.പ്രമോദ് സാറായിരുന്നു ക്ലാസെടുത്തത്.ബ്ലോഗ് എങ്ങനെ നിര്‍മ്മിക്കാം,എങ്ങനെ പോസ്ററ് ചെയ്യാം എന്നൊക്കെ സാര് പഠിപ്പിച്ചു.
ഈ പോസ്റ്റ് ഇഷ്ടമായിഇഷ്ടമായില്ല